Latest NewsNewsIndia

വ്യാപക ആക്രമത്തില്‍ 11 പേര്‍ മരിച്ചു

ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ പഞ്ചാബില്‍  വ്യാപക ആക്രമം. പീഡനക്കേസിലാണ് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഗുര്‍മീത് റാം റഹീം സിംഗ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇദേഹത്തെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നടക്കുകയാണ്. ഗുർമീത് സിംഗിന്‍റെ അനുയായികൾ നടത്തിയ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥിക വിവരം. ഹരിയാനയില്‍ റെയില്‍വേ സ്റ്റേഷനും പോലീസ് സ്റ്റേഷനും അനുനായികള്‍ തീയിട്ടു.

പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികൾ തല്ലിത്തകർത്തു. നിരവധി പേരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാധ്യമ പ്രവർത്തകർക്കുനേരെയും പ്രവർത്തകർ ആക്രമണം നടത്തി.സമാധാനം പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.

കോടതി വിധി വന്നതിനു പിന്നാലെ ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. 15000 അര്‍ധസൈനികരെയും ഇരു സംസ്ഥാനങ്ങളിലുമായി സുരക്ഷക്കു സര്‍ക്കാര്‍ നിയോഗിച്ചു. കണ്ണീര്‍ വാതകവും ജലപീരങ്കിയുമായിയാണ് അര്‍ധസൈനികര്‍ക്കരെ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സേവനങ്ങളും ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്.

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങല്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. ആവശ്യമെങ്കില്‍ ആയുധം ഉപയോഗിക്കാന്‍ ചണ്ഡിഗഡ് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് 211 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ബസ് ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലേയും ആശുപത്രികളിലും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി മൂന്ന് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റിയിരിക്കുകയാണ്. പ്രശ്‌നക്കാരെ അറസ്റ്റ് ചെയ്ത് ഇവിടെക്കു മാറ്റുവാനാണ് പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button