Latest NewsNewsIndia

ഗു​ർ​മീ​ത് റാം ​റഹീമിന് 20 വർഷം കഠിന തടവ്

ന്യൂ​ഡ​ൽ​ഹി:മാ​ന​ഭം​ഗ​ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെത്തി​യ ദേ​ര സ​ച്ചാ സൗ​ദ നേ​താ​വ് ഗു​ർ​മീ​ത് റാം ​റഹീമിന് 20 വർഷം കഠിന തടവ്. രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസിലാണ് നടപടി. പത്തു വർഷം വീതം ഓരോ മാനാഭംഗ കേസിലും ശിക്ഷ അനുഭവിക്കണം. ആദ്യ ശിക്ഷയക്ക് ശേഷമാണ് രണ്ടാമത്തെ ശിക്ഷ അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്30 ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ പ്ര​ത്യേ​ക കോ​ട​തി ജഡ്ജി ജഗ്ദീപ് സിംഗാണ് ശിക്ഷ പ്ര​ഖ്യാ​പി​ച്ചത്.

നേരെത്തെ പുറത്തു വന്നത് 10 വർഷത്തെ ശിക്ഷയാണ് ഗു​ർ​മീ​ത് റാം ​റഹീമിന് വിധിച്ചത് എന്നായിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ ഗു​ർ​മീ​തന്റെ അഭിഭാഷകാനാണ് മാധ്യമങ്ങളെ കൃത്യമായി വിധി അറിയിച്ചത്.

റോഹ്തക്കിലെ ജയില്‍ വായനാമുറിയിൽ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയിലാണ് സിബിഐ ജഡ്ജി ഗുര്‍മീത് റാമിനുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

മാപ്പർഹിക്കാത്ത തെറ്റാണ് ഗുർമീത് ചെയ്തതെന്നും ഒന്നോ രണ്ടോ തവണയല്ല വര്‍ഷങ്ങളോളം നീണ്ട ലൈംഗീകപീഡനമാണ് ഗുര്‍മീത് നടത്തിയതെന്നും ഇയാൾക്ക് ജീവപര്യന്തം നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, ഗുർമീതിന്‍റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. 15 വർഷം മുൻപാണ് ഈ ആരോപണം വന്നതെന്നതിനാൽ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രായം കണക്കിലെടുത്തു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്നും ഗുർമീത് ചെയ്ത സംഭാവകൾ കൂടി കണക്കിലെടുക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button