Latest NewsNewsIndia

സ്വകാര്യതാ കേസിലെ വിധി ബീഫ് നിരോധനത്തിനെതിരായ കേസിനെ ബാധിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി, ബീഫ് നിരോധനത്തിനെതിരായ കേസിനേയും ബാധിക്കാമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധന കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.

ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം ജീവിക്കാനുള്ള മൗലികമായ അവകാശം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഈ അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയും എന്നാണ് സുപ്രീം കോടതി നിരീക്ഷണം. സ്വകാര്യത മൗലികാവകാശമാണെന്ന വിധിയോടു കൂടി മുന്‍ വിധികള്‍ അസാധുവാക്കപ്പെട്ടുവെന്ന് മാത്രമല്ല മുന്നോട്ടുള്ള നിരവധി കേസുകളില്‍ ഇത് നിര്‍ണ്ണായകമാവുകയും ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആധാറുള്‍പ്പെടെയുള്ള 24 കേസ്സുകളില്‍ ഈ വിധി വലിയ സ്വാധീനം ചെലുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button