Latest NewsNewsGulf

യു എ ഇ വിസ അപേക്ഷ നിരസിക്കാന്‍ കാരണമാകുന്ന ഏഴു കാരണങ്ങള്‍

എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ യുഎഇ സന്ദര്‍ശിക്കുന്നു. വിനോദയാത്ര, ജോലിക്കും മറ്റുമായുള്ള യാത്ര തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സാധാരണ യുഎഇയില്‍ വിദേശികള്‍ എത്തുന്നത്. വര്‍ഷംതോറും യുഎഇയിലേക്ക് ലഭിക്കുന്ന വിസ അപേക്ഷകള്‍ നിരവധിയാണ്.
സന്ദര്‍ശന വിസ അല്ലെങ്കില്‍ ജോലിക്കു വേണ്ടിയുള്ള വിസ എന്നിവ സാധാരണ ഗതിയില്‍ കാര്യമായ തടസങ്ങള്‍ ഇല്ലാതെ തന്നെ അനുവദിക്കുന്ന പ്രക്രിയാണ്.
പക്ഷേ ചില അവസരങ്ങള്‍ വിസ നിരസിക്കാം.

1. മുമ്പ് യുഎഇയില്‍ റസിഡന്‍സ് വിസയില്‍ താമസിച്ചതിനു ശേഷം അതു റദ്ദാക്കാതെ രാജ്യം വിട്ടാല്‍ പിന്നീട് വിസ അപേക്ഷ നിരസിക്കും. ഇനി വിസ ലഭിക്കണമെങ്കില്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോയി നിങ്ങളുടെ മുന്‍ റെസിഡന്‍സി വിസ ക്ലിയര്‍ ചെയ്യണം.

2. കൈകൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട്, യുഎഇയിലേക്കുള്ള ഇമിഗ്രേഷന്‍ സമയത്ത് തിരസ്‌ക്കരിക്കും.

3. മുന്‍കാല ക്രിമിനല്‍ പശ്ചത്താലമുള്ളവരുടെയും യുഎഇയില്‍ വഞ്ചനാകുറ്റത്തിനു ശിക്ഷപ്പെട്ടവരുടെയും വിസ അപേക്ഷകള്‍ സ്വീകരിക്കില്ല.

4. ടൂറിസ്റ്റ് വിസയ്ക്കായി മുന്‍കൂര്‍ അപേക്ഷിച്ചിട്ടും യുഎഇ സന്ദര്‍ശിക്കാത്തവര്‍ക്ക് പിന്നീട് വിസ ലഭിക്കാനായി ട്രാവല്‍ ഏജന്‍സിയുടെ അല്ലെങ്കില്‍ സ്‌പോണ്‍സറുടെ പിആര്‍ഒ മുഖേന യുഎഇ വിസ ക്ലിയര്‍ ചെയ്യുന്നതിനുള്ള ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വിസ ലഭിക്കൂ.

5. ഒരു കമ്പനിയുടെ തൊഴില്‍ വിസ നേടിയ അപേക്ഷകര്‍ യുഎഇയില്‍ വരാതെ പിന്നീട് വിസയക്ക് ശ്രമിച്ചാല്‍ ഏതാനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. വിസയക്ക് അംഗീകാരം ലഭിക്കാന്‍, ഒരു ട്രാവല്‍ ഏജന്‍സിയുടെ അല്ലെങ്കില്‍ സ്‌പോണ്‍സറുടെ സഹായത്തോടെ ഇമിഗ്രേഷന്‍ കാര്യയാലയത്തില്‍ മുമ്പത്തെ തൊഴില്‍ വിസ സംബന്ധമായ കാര്യങ്ങളില്‍ വ്യക്തത വരുത്തണം.

6. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, പ്രൊഫഷണല്‍ കോഡുകളില്‍ പിശകുകളുള്ള വിസ അപേക്ഷ അംഗീകാരം ലഭിക്കുന്നതില്‍ കാലതാമസമുണ്ടാക്കാനോ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നിരസിക്കാനോ കാരണമാകും.

7. യു.എ.ഇയിലെ ഇമിഗ്രേഷന്‍ കാര്യയാലത്തില്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ട് പകര്‍പ്പുകളിലെ ഫോട്ടോ വ്യക്തമല്ലെങ്കില്‍ വിസ നിരസിക്കും

 

shortlink

Post Your Comments


Back to top button