KeralaLatest News

ബൈ​ക്ക് സ്കൂ​ൾ​ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ച് ​രണ്ടു പേ​ർ മ​രി​ച്ചു

മു​ള്ളേ​രി​യ (​കാ​സ​ർ​ഗോ​ഡ്): ബൈ​ക്ക് സ്കൂ​ൾ​ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ച് ​രണ്ടു പേ​ർ മ​രി​ച്ചു. ദേ​ലം​പാ​ടി പ​ഞ്ചോ​ടി​യി​ലെ ഇ​ബ്രാ​ഹിം-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സാ​ബി​ർ (22), ഗാ​ളി​മു​ഖം ക​ർ​ന്നൂ​റി​ലെ ഇ​ബ്രാ​ഹിം-​ആ​സ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​ർ​ഷാ​ദ് (22) എ​ന്നി​വ​രാണ് മ​രി​ച്ച​ത്. ഇരുവരും വിദ്യാർത്ഥികളാണ്.

എ​സ്എ​സ്എ​ഫ് മു​ള്ളേ​രി​യ സെ​ക്ട​റ​ൽ സെ​ക്ര​ട്ട​റി​യാ​യിരുന്ന സാ​ബി​റും, ഇർഷാദും ബ​ന്ത​ടു​ക്ക ഏ​ണി​യാ​ടി​യി​ൽ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ഫ് ജി​ല്ലാ സാ​ഹി​ത്യോ​ത്സ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലോ​ടെ പടി​യ​ത്ത​ടു​ക്ക അ​ത്ത​നാ​ടി പാ​ല​ത്തി​നു സ​മീ​പം സ്കൂ​ൾ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇടിച്ച് ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button