Latest NewsNewsInternational

അവള്‍ വളരാതിരിക്കട്ടെ: രണ്ടാമത്തെ കുഞ്ഞിന് മാര്‍ക്ക് സക്കര്‍ബര്‍ഗ് കിടിലം പേരിട്ടു

ന്യൂയോര്‍ക്ക്: തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നുവന്നതിന്റെ സന്തോഷത്തിലാണ് ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ്. രണ്ടാമത്തെ കുഞ്ഞിന് കിടിലം പേരും നല്‍കി. പെണ്‍കുഞ്ഞാണ് ജനിച്ചത്. ആദ്യ കുട്ടിയും പെണ്‍കുട്ടിയാണ്. രണ്ടാമത് ജനിച്ച കുഞ്ഞിന് ആഗസ്റ്റ് എന്നാണ് പേരിട്ടത്.

പിറന്ന് വീണ മകള്‍ക്ക് സക്കര്‍ബര്‍ഗ് എഴുതിയ കത്താണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്. അവള്‍ വളരുന്ന ലോകത്തെ പരിചയപ്പെടുത്താനാണ് ഈ കത്തെന്നും തന്റെ മകള്‍ വേഗത്തില്‍ വളരാതിരിക്കട്ടെ എന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഇരുവരുടെയും ആദ്യ കുഞ്ഞ് മാക്‌സ് ജനിച്ച കാര്യവും ഫേസ്ബുക്കിലൂടെ തന്നെയാണ് ലോകത്തെ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button