Latest NewsIndiaNews

ഇനി ബാബ രാംദേവിന്റെ റിയാലിറ്റി ഷോയും

ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രത്തില്‍ ഇന്നോളം കാണാത്തൊരു റിയാലിറ്റി ഷോയുമായി ബാബ രാംദേവ്. ഇന്ത്യയില്‍ ആദ്യമായി ഭക്തിഗാനങ്ങള്‍ക്കായി ഒരുക്കുന്ന റിയാലിറ്റി ഷോയായ ഓം ശാന്തി ഓമിന്റെ പ്രധാന വിധികര്‍ത്താവായാണ് ബാബ രാംദേവ് എത്തിയിരിക്കുന്നത്. സ്റ്റാര്‍ ഭാരതിയിലാണ് ഷോയുടെ സംപ്രേക്ഷണം. അപര്‍ശക്തി ഖുറാന അവതരിപ്പിക്കുന്ന ഷോയില്‍ സോണാക്ഷി സിന്‍ഹ, കനിക കപൂര്‍, ശേഖര്‍ രവ്ജിയാനി എന്നിവരാണ് മറ്റ് ജഡ്ജിമാര്‍.

മത്സരാര്‍ഥികളെ ഓം എന്ന് ഉച്ചരിച്ചാണ് വിധികര്‍ത്താക്കള്‍ വരവേല്‍ക്കുന്നത്. ഭാരത് മാതാ കി ജയ്, വന്ദേ മാതരം എന്ന് ഉച്ചത്തില്‍ വിളിക്കണമെന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് രാംദേവ് പറയാറുണ്ട്. പതഞ്ജലി യോഗപീഠത്തില്‍ വച്ച്‌ നടന്ന ഒഡീഷനില്‍ വച്ച്‌ തിരഞ്ഞെടുത്ത പതിനാല് പേരാണ് ഷോയില്‍ മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button