Latest NewsNewsIndia

മിസൈൽ പരീക്ഷണം ഗ്വാമിനെ ലക്‌ഷ്യം വെച്ച്: ഉത്തരകൊറിയ

കഴിഞ്ഞദിവസം നടത്തിയ മിസൈല്‍ പരീക്ഷണത്തിന് വിശദീകരണവുമായി ഉത്തര കൊറിയ.അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികപരിശീലനത്തിനുള്ള പ്രതിരോധമായാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നും പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗ്വാമിനെതിരെയുള്ള സൈനിക നടപടിയുടെ ആദ്യ ചുവടാണിതെന്നും ഉത്തര കൊറിയൻ വൃത്തങ്ങൾ അറിയിച്ചു.

ഗ്വാമിനു മേല്‍ പ്രയോഗിക്കുമെന്നു പറഞ്ഞ ഹ്വാസോങ് 12 മിസൈലാണ് ഉത്തരകൊറിയ കഴിഞ്ഞദിവസം പരീക്ഷണത്തിന് വിധേയമാക്കിയത് .ജപ്പാനിലെ ഹൊക്കൈഡു ദ്വീപിനു മുകളിലൂടെ അയച്ച മിസൈല്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്റെ നിദ്ദേശപ്രകാരമായിരുന്നു പരീക്ഷണം.പസഫിക്കിനെ ലക്ഷ്യമാക്കി കൂടുതല്‍ പരിശീലനങ്ങള്‍ ഉണ്ടാകുമെന്നും കിം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button