Latest NewsNewsIndia

1,500 രൂ​പ കൈക്കലാക്കാന്‍ പോലീസ് ചെയ്തത്

പാ​റ്റ്ന: 1,500 രൂ​പ കൈക്കലാക്കാന്‍ റെയില്‍വേ പോലീസ് അ​ജ്ഞാ​ത മൃ​ത​ദേ​ഹം പു​ഴ​യി​ലെ​റി​ഞ്ഞു. നോ​ർ​ത്ത് ബി​ഹാ​റി​ലെ ധാ​ർ​ബം​ഗ​യി​ലാ​യി​രു​ന്നു സം​ഭ​വം. വ്യാഴാഴ്ച ധാ​ർ​ബം​ഗ​ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തിയ അ​ജ്ഞാ​ത മൃ​ത​ദേ​ഹമാണ് സംസ്കാരം നടത്താതെ പോലീസ് പുഴയില്‍ എറിഞ്ഞത്.

മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യു​ന്ന​തി​ന് റെ​യി​ൽ​വെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന 1,500 രൂ​പ കൈ​ക്ക​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. റെ​യി​ൽ​വെ പോ​ലീ​സ് ഓ​ഫീ​സ​ർ അ​വ​ദേ​ഷ് മി​ശ്ര​യും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും ചേ​ർ​ന്നാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. ധാ​ര​ബം​ഗ- സ​മ​സ്തി​പു​ർ റോ​ഡി​ൽ‌ ബാ​ഗ്മ​തി ന​ദി​യി​ലാ​ണ് മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​ർ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ര​ൻ കാ​ണാ​നി​ട​യാ​യ​താ​ണ് സം​ഭ​വം പു​റ​ത്ത​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്.

വ​ഴി​യാ​ത്ര​ക്കാ​ര​ൻ അ​വ​ദേ​ഷി​നോ​ട് ഇ​തു സം​ബ​ന്ധി​ച്ച് ചോ​ദി​ക്കു​ക​യും സം​ഭ​വം മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ദ്ദേ​ഹം ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ റെ​യി​ൽ​വെ പോ​ലീ​സി​നു നേ​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ണ്ടാ​യ​ത്. നി​ര​വ​ധി പേ​ർ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ക​യും കു​റി​പ്പ് ഇ​ടു​ക​യും ചെ​യ്തു. ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ എ​സ്പി സം​ഭ​വം അ​റി​യു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. അ​വ​ദേ​ഷി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button