Latest NewsKeralaNews

ഓണത്തലേന്ന് ബിയർ ലോറി അപകടത്തിൽപെട്ടു; പിന്നീട് സംഭവിച്ചതിങ്ങനെ

മലപ്പുറം: നിലമ്പൂർ പൂച്ചക്കൂത്തിൽ കാറും ബിയർ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ നാട്ടുകാർക്ക് ചാകരയായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മറ്റ് ചിലർ ബിയർ കുപ്പികൾ എടുക്കാനുള്ള തിരക്കിലായിരുന്നു. മറിഞ്ഞ ലോറിയില്‍ 515 കെയ്സ് ബിയറുണ്ടായിരുന്നു. ഓരോ കെയ്സിലും 650 മില്ലി ലിറ്ററിന്റെ 12 കുപ്പി വീതമാണുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ പരന്നൊഴുകിയതോടെ അവശേഷിക്കുന്ന കുപ്പികള്‍ സ്വന്തമാക്കാനാണ് പലരും തിരക്കുകൂട്ടിയത്.

ഇതിനിടയിൽ ആരോ വിളിച്ചു പറഞ്ഞതിനനുസരിച്ചാണ് പോലീസും ഫയർഫോഴ്‌സും എത്തിയത്. പോലീസിനെ കണ്ടതോടെ ബിയര്‍ കുപ്പികള്‍ കടത്താന്‍ ശ്രമിച്ചവര്‍ സ്ഥലത്ത് നിന്നും പതുക്കെ പിന്‍വാങ്ങി. പിന്നീട് ബാക്കിയുള്ള ബിയര്‍ കുപ്പികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റുന്നത് വരെ പോലീസ് കാവല്‍ നിൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button