USALatest NewsIndia

ഗാര്‍ഹിക പീഡനം; ഇന്ത്യന്‍ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍

ഫ്ലോറിഡ: ഭാര്യയെ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍. പഞ്ചാബില്‍നിന്നുള്ള ദേവ്ബീര്‍ കല്‍സി, ഇയാളുടെ മാതാപിതാക്കളായ ജസ്ബീര്‍ കല്‍സി, ഭൂപീന്ദര്‍ കല്‍സി എന്നിവരാണ് അറസ്റ്റിലായത്. ദേവ്ബീറിന്റെ ഭാര്യ സില്‍ക്കി ഗയ്ന്ദിനെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് സ്വദേശികളായ ദേവ്ബീറും ഭാര്യയും ഫ്ളോറിഡയിലെ ഹില്‍സ്ബറോയിലായിരുന്നു താമസം. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു.

ഇതിനിടെ ഭാര്യയെ മര്യാദ പഠിപ്പിക്കാന്‍ ദേബ്ബീര്‍ നാട്ടില്‍നിന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് സില്‍ക്കിയെ നിരന്തരം മര്‍ദ്ദിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു.സില്‍ക്കി നാട്ടിലുള്ള തന്റെ മാതാപിതാക്കളെ ഫോണ്‍വിളിക്കുകയും താന്‍ അനുഭവിക്കുന്ന പീഡനം വെളിപ്പെടുത്തകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടില്‍ പരിശോധന നടത്തിയ പൊലീസ്, അവശ നിലയിലായിരുന്ന സില്‍ക്കിയെയും ഒരുവയസുള്ള കുട്ടിയെയും കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തു. അനധികൃതമായി തടവിലാക്കല്‍, ഗാര്‍ഹിക പീഡനം, വധശ്രമം, ബാലപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലീസ് എടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button