Latest NewsNewsTechnology

ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണും ജിയോ കണക്ഷനും നല്‍കും

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള നടപടിയുമായി കേന്ദ്രം സര്‍ക്കാര്‍. വെറുതെ ഫോണ്‍ മാത്രമല്ല തരുന്നത് ഇതിനു ഒപ്പം ജിയോ കണക്ഷനും നല്‍കും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഈ പദ്ധതി പ്രകാരം ഗൂഗിള്‍ പിക്‌സല്‍ ഫോണും ജിയോ കണക്ഷനും ലഭിക്കുക. സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണ് ഇത് നല്‍കുന്നതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.

 ഈ പദ്ധതി ആദ്യഘട്ടത്തിലാണെന്നും വാര്‍ത്താവിനിമയം എത്രത്തോളം സുരക്ഷിതമാണെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അറിയിച്ചു.ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിബന്ധനകള്‍ പാലിക്കുന്ന ഫോണ്‍ ആയതിനാലാണ് ഗൂഗിള്‍ പിക്‌സല്‍ തന്നെ നല്‍കുന്നത്.ഈ ഫോണ്‍ നല്‍കാനായി നൂറു ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ 80 പേര്‍ക്ക് ഫോണ്‍ നല്‍കിക്കഴിഞ്ഞു. അടുത്ത 20 പേര്‍ക്കുള്ള ഫോണുകളും ഉടന്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button