Latest NewsNewsInternational

കിമ്മിനെതിരെ വൻ തിരിച്ചടിക്കൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുന്നതും എണ്ണ ഉത്പന്നങ്ങളുടെയും മറ്റും ഉത്തരകൊറിയയിലേക്കുള്ള ഇറക്കുമതിയും രാജ്യത്തുനിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയും പൂര്‍ണമായും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള കരട് പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതി അംഗങ്ങള്‍ക്ക് അമേരിക്ക കൈമാറി. ഉത്തരകൊറിയ തലവന്‍ കിം ജോങ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും കിമ്മിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിദേശയാത്രകള്‍ റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. വിദേശത്ത് (പ്രധാനമായും കിഴക്കന്‍ റഷ്യ, ചൈന)ജോലി ചെയ്യുന്ന ഉത്തരകൊറിയന്‍ ജോലിക്കാരെ തിരിച്ചയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

ഉത്തരകൊറിയയിലേക്ക് എണ്ണയും എണ്ണ ഉത്പന്നങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ റഷ്യയും ചൈനയും പ്രധാനികളാണ്. നിലവില്‍ ഐക്യരാഷ്ട്ര സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന ഉപരോധത്തിന്റെ കീഴിലാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button