Latest NewsKeralaNews

ഏറ്റവും മികച്ച പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം വിജയന്‍ തോമസ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ഇശ്ചാശക്തിയും തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള കഴിവുമുള്ളയാളാണ് നരേന്ദ്രമോദി. യുപിഎ ഭരണകാലം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതായിരുന്നുവെന്നും വിജയന്‍ തോമസ് പറഞ്ഞു.

മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന പത്ത് കൊല്ലം അഴിമതിയും കെടുകാര്യസ്ഥതയും മാത്രമായിരുന്നു. യുപിഎ ഭരണം രാജ്യത്തെ പിന്നോട്ട് നയിച്ചുവെന്നും വിജയന്‍ തോമസ് പറഞ്ഞു. രാജ്യത്ത് ശുഭകരമായ മാറ്റങ്ങളാണ് കണ്ടു വരുന്നത്. അഴിമതി രഹിതവും ഇശ്ചാശക്തി നിറഞ്ഞതുമായ ഭരണമാണ് നരേന്ദ്രമോദിയുടേതെന്നും വിജയന്‍ തോമസ് വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസ്സിനുള്ളിലെ തമ്മിലടികള്‍ കാരണം സാധിക്കുന്നില്ലെന്നും ടൂറിസം വളര്‍ച്ചയ്ക്ക് മദ്യം നിര്‍ബന്ധ ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button