Latest NewsIndia

10 പേ​ർ ചേർന്ന് ആ​ദി​വാ​സി യു​വ​തി​യെ പീഡിപ്പിച്ചു

റാ​യ്പു​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടുപേർ ഉൾപ്പടെ 10 പേ​ർ ചേർന്ന് ആ​ദി​വാ​സി യു​വ​തി​യെ പീഡിപ്പിച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഛത്തീ​സ്ഗ​ഡി​ലെ ജാ​ഷ്പു​രി​ലാ​യി​രു​ന്നു അതിക്രൂര സംഭവം അരങ്ങേറിയത്. ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി ഹാ​ത്ക​ല​യ്ക്കും കൈ​ക​ച്ചാ​റി​നും ഇ​ട​യി​ൽ കാ​ട്ടി​ലൂ​ടെ പു​രു​ഷ സു​ഹൃ​ത്തു​മൊ​ത്ത് ന​ട​ന്നു​പോ​കവേ യു​വാ​ക്ക​ളു​ടെ സം​ഘം ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഇത് കണ്ട് ഭയ​ന്ന് ഇ​രു​വ​രും ര​ണ്ടു ദി​ശ​ക​ളി​ലേ​ക്ക് ഓ​ടി​പ്പോയെങ്കിലും യു​വ​തി​യെ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യും ക്രൂ​ര​മാ​യി​മ​ർ​ദി​ച്ച ശേ​ഷം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ കാ​ട്ട​രു​വി​യു​ടെ സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പെ​ട്ടു.

15 മ​ണി​ക്കൂ​റോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ടന്ന ശേഷം ഉണർന്ന യുവതി മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ലേ​ക്ക് ന​ട​ന്നെ​ത്തിയതോടെയാണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും എ​ല്ലാ പ്ര​തി​ക​ളെയും ​ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button