Latest NewsIndiaNews

വിമാനം ടാക്സി വേയില്‍ നിന്നും തെന്നിമാറി

ന്യൂഡല്‍ഹി•ജെറ്റ് എയര്‍വെയ്സ് വിമാനം ടാക്സി വെയില്‍ നിന്നും തെന്നിമാറി. ഗുവാഹത്തി ജോര്‍ഹട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. S2 4363 വിമാനം ജോര്‍ഹട്ട് വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്ത ശേഷം റണ്‍വേയില്‍ നിന്ന് ടാക്സി വേയിലേക്ക് തിരിയുമ്പോഴാണ് തെന്നിമാറി മണ്ണിലിറങ്ങിയത്. ബോയിംഗ് 737-800 വിമാനത്തില്‍ ഉണ്ടായിരുന്ന 89 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി ജെറ്റ് എയര്‍വെയ്സ് പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button