Latest NewsNewsInternational

ഫിനിഷിങ് ലൈൻ എത്തുന്നതിന് മുൻപ് അടിതെറ്റി വീണു; തോൽക്കാതിരിക്കാൻ ആ യുവതി ചെയ്തത്

ഫിനിഷിങ് ലൈനിനു തൊട്ടുമുമ്പ് അടിതെറ്റി വീണിട്ടും വിജയിക്കുവാൻ വേണ്ടി ഒരു അത്‌ലറ്റ് ചെയ്ത പ്രവൃത്തി കണ്ട് ഗാലറി മുഴുവൻ അവളെ നോക്കി കൈയടിച്ചു. യുഎസിൽ നടന്ന ടണൽ വിഷൻ മാരത്തണിൽ പങ്കെടുക്കവേയാണ് ലക്ഷ്യത്തിലെത്തും മുമ്പ് ഡിവോൺ ബിലിങ് എന്ന യുവതി അടിതെറ്റി വീണത്. അറ്റ്ലാന്റയിൽ നഴ്സായി ജോലിചെയ്യുന്ന ഡിവോൺ മാരത്തണിൽ പങ്കെടുക്കുമ്പോൾ ഫിനിഷിങ് ലൈൻ എത്തുന്നന്നതിനു കുറച്ചു ദൂരം മുമ്പ് അടിതെറ്റി വീണു. എഴുന്നേൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും യുവതിക്ക് അതിന് കഴിഞ്ഞില്ല.

തുടർന്ന് പരുക്കനായ തറയിലൂടെ മുട്ടിലിഴഞ്ഞു നീങ്ങാനായിരുന്നു പിന്നീട് അവർ ശ്രമിച്ചത്. ആ ശ്രമത്തിനിടയിൽ മുട്ടുകൾ ഉരഞ്ഞുപൊട്ടി യുവതി വീണ്ടും വീണു. എന്നിട്ടും തോറ്റുപോകാൻ അവർ തയാറായില്ല. നിലത്തൂടെ ഉരുണ്ടുരുണ്ട് അവളൊടുവിൽ ഫിനിഷിങ് ലൈനിൽ എത്തിച്ചേർന്നു. യുവതിയുടെ പ്രകടനത്തിനും ശേഷം മൈതാനത്തിൽ നടന്ന കാഴ്ചകൾക്കു സാക്ഷിയായ ഒരു ഫൊട്ടോഗ്രാഫർ ആണ് ഈ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് യുവതിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button