Latest NewsNewsIndia

മെട്രോയില്‍ നിന്നും ഫോണുകള്‍ മോഷ്ടിച്ച ഒരു കുടുംബത്തിലെ 14 പേര്‍ പിടിയില്‍

ഡല്‍ഹി: ഡല്‍ഹി മെട്രോയിലെ യാത്രക്കാരില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച മോഷ്ടാക്കളെ പോലീസ് പിടികൂടി. എന്നാല്‍ ഈ മോഷ്ടാക്കളെ കുറിച്ച് അറിഞ്ഞ പോലീസ് അമ്പരന്നു. കാരണം എന്തെന്നാല്‍ മോഷണക്കേസില്‍ പിടികൂടിയ 14 പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു എന്നതാണ്.

ആഗ്രയിലെ വിഷ്ണുപുര ഗ്രാമത്തില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരില്‍ എട്ട് മുതിര്‍ന്നവരും ആറ് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടും. തിങ്കളാഴ്ച മോഷ്ടിച്ച 9 ഫോണുകളും ഇവരില്‍ നിന്നും കണ്ടെടുത്തു. സംഘത്തിലെ ബച്ചന്‍ സിങ് എന്നയാളെയാണ് മെട്രോ പരിസരത്തുനിന്നും ആദ്യം പിടികൂടിയത്. ഇയാള്‍ കൂട്ടാളികളെക്കുറിച്ച്‌ വിവരം നല്‍കിയില്ല. എന്നാല്‍, ഒന്നോ രണ്ടോപേര്‍ ഒപ്പം കാണുമെന്ന പ്രതീക്ഷയില്‍ പോലീസ് ദില്ലിയിലെ സബ്സി മന്ദി പാര്‍ക്കില്‍ റെയ്ഡ് നടത്തി. പിടിയിലായതാകട്ടെ 13പേരും. എല്ലാവരും ഒരു കുടുംബത്തില്‍പ്പെട്ടതാണെന്നറിഞ്ഞത് പോലീസിനെ ഞെട്ടിക്കുകയും ചെയ്തു.

ഒരു ദിവസം 25ഓളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന സംഘമാണിതെന്ന് പോലീസ് പറയുന്നു. നേരത്തെയുള്ള പല മോഷണത്തിന് പിന്നിലും ഇവരാണെന്ന് പോലീസ് സംശയിക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close