Latest NewsKeralaNews

ഹാദിയ കേസ്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നു ബൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി: ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കോടതിയുടെ വിധി പ്രകാരം ഹാദിയ വീട്ടുതടങ്കലിലായി.

ഇനി നീതി ലഭ്യമാകാണാമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണം. മാത്രമല്ല, കേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി. കേസില്‍ കോടതി പറയുന്നത് അനുസരിക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘എന്റെ മകളാണ് എന്റെ ജീവിതം. എന്റെ സമ്ബാദ്യം അവളാണ്. ഞാന്‍ ഒരു മതവിശ്വാസിയല്ല. മതം നോക്കാതെ വിവാഹം ചെയ്യുകയായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചേനെ. മതം മാറ്റത്തിനും ഞാന്‍ എതിരല്ല. എന്നാല്‍ ഇതു ദുരൂഹമാണ്. പോപ്പുലര്‍ ഫ്രണ്ടിന് അവരുടെ അജന്‍ഡയുണ്ട്. ബുദ്ധിജീവികളെയോ മനുഷ്യാവകാശ സംഘടനകളോയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയല്ല എന്റെ ഉദ്ദേശ്യം, എന്റെ പ്രശ്നം എന്റെ മകളാണ്. പലരും അതില്‍ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നുണ്ട്’ എന്നും അശോകന്‍ പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button