KeralaLatest NewsnewsNewsIndia

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ കലൂര്‍ മുതല്‍ മഹാരാജാസ് കോളജ് മൈതാനം വരെയുള്ള പാതയ്ക്ക് റയില്‍ സുരക്ഷാ കമ്മിഷണറുടെ അനുമതി.

ഒക്ടോബര്‍ മൂന്നു മുതലാണ് മെട്രോ മഹാരാജാസ് കോളജ് മൈതാനം വരെ ഓടിത്തുടങ്ങുക. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള 5 സ്റ്റേഷനുകള്‍ക്കകത്തെ സുരക്ഷാ സംവിധാനങ്ങളും എലവേറ്റേഴ്സും വൈദ്യുത സംവിധാനങ്ങളുമെല്ലാമാണ് പരിശോധിച്ചത്.

മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. സുരക്ഷാ അനുമതി ലഭിച്ചതോടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിലാണ് മെട്രോ. അടുത്ത മാസം 3നാണ് കൊച്ചി മെട്രോ രണ്ടാം ഘട്ട ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button