Latest NewsNewsIndia

രാ​വ​ണന്റെ ആ​ധാ​ർ കാ​ർ​ഡ് വിവാദം പുലിവാലു പിടിച്ച് ​യു​ഐ​ഡി​എ​ഐ

ന്യൂ​ഡ​ൽ​ഹി: രാ​വ​ണന്റെ ആ​ധാ​ർ കാ​ർ​ഡ് വിവാദത്തിൽ പുലിവാലു പിടിച്ച് ​യു​ഐ​ഡി​എ​ഐ. ദ​സ​റ ആഘോഷത്തിനു ആശംസയുമായി യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​യു​ഐ​ഡി​എ​ഐ) ട്വി​റ്റ​റി​ൽ പോസ്റ്റ് ചെയ്ത ട്രോ​ളാണ് പുലിവാൽ പിടിച്ചത്. രാവണനു ആ​ധാ​ർ കാ​ർ​ഡ് നൽകുന്നില്ല എന്ന വാക്യങ്ങളുമായിട്ടാണ് യു​ഐ​ഡി​എ​ഐ​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ പോസ്റ്റ് ചെയ്തത്.

രാ​വ​ണ​ന്‍റെ പ​ത്തു ത​ല​ക​ൾ​ക്കു​നേ​രെ അമ്പ് അയ്ക്കുന്ന ചിത്രത്തിനു ഒപ്പമായിരുന്നു യു​ഐ​ഡി​എ​ഐയുടെ ദ​സ​റ ദിനത്തിലെ പോസ്റ്റ്. #ഡി​സ്ട്രോ​യി​ദി​ആ​ധാ​ർ ഹാഷ്ടാഗും ചിത്രത്തിനു കൂടെ നൽകിയിരുന്നു. ഇതിനു പുറമെ യൂ​സ​ർ രാ​വ​ണ​ന് എ​ത്ര ആ​ധാ​ർ കൊ​ടു​ക്കു​മെ​ന്ന ചോദ്യവും ഉണ്ടായിരുന്നു. അതിനു മറുപടിയുമായി രാവണനു ആ​ധാ​ർ കാ​ർ​ഡ് നൽകുന്നില്ല എന്നും പോസ്റ്റ് ചെയ്തിരുന്നു.

അതിവേശം വെെറലായ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button