Latest NewsIndiaNews

കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്​ പുരസ്​കാരം

ന്യൂ​ഡ​ൽ​ഹി: കൊല്ലപ്പെട്ട മുതിർന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗരി ലങ്കേഷിന്​ പുരസ്​കാരം. അ​ന്ത​ർ​ദേ​ശീ​യ അംഗീകാരമാണ് ഗൗരി ലങ്കേഷിനെ തേടി എത്തിയത്. അ​ന്ന പൊലിറ്റ്കോവ്സ്കയു​ടെ സ്​​മ​ര​ണാ​ർ​ഥം ല​ണ്ട​ൻ ആ​സ്​​ഥാ​ന​മാ​യി പ്രവര്‍ത്തിക്കുന്ന റീ​ച്ച്​ ഓള്‍ വി​മ​ൻ ഇ​ൻ വാ​ർ എ​ന്ന ​സംഘ​ട​ന​യാ​ണ്​ മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വാ​യി ഗൗരി ലങ്കേഷിനു പുരസ്കാരം നൽകാൻ തീരുമാനിച്ചത്.

ഗൗരി ലങ്കേഷിനു പുറമെ പാ​കി​സ്​​താ​നി സമാധാന പ്ര​വ​ർ​ത്ത​ക ഗു​ലാ​ലൈ ഇസ്മായിലും പുരസ്കാരത്തിനു അർഹയായി. നിരവധി തലവണ ഭീകരസംഘടനായ താലിബാന്റെ വധഭീഷണി നേരിട്ട വ്യക്തിയാണ് ഗു​ലാ​ലൈ ഇസ്മായില്‍.

പ്രശസ്ത മാധ്യമപ്രവർത്തകയായ അ​ന്ന പൊലിറ്റ്കോവ്സ്കയും കൊല്ലപ്പെടുകയായിരുന്നു. റ​ഷ്യ​ൻ സ​ർ​ക്കാ​രി​നെ​തി​രെ വാർത്തകൾ നൽകയതിന്റെ പേരിലാണ് മോ​സ്​​കോ​വി​ലെ വസതിയില്‍ അ​ന്ന കൊ​ല്ല​പ്പെ​ട്ട​ത്. അന്നയുടെ പേരിൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം ഇന്ത്യന്‍ മാധ്യമ രംഗത്തു നിന്നുള്ള ഒരു വ്യക്തി കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button