Latest NewsNewsIndia

പ്രമുഖ വിമാനക്കമ്പനി വില്പനയ്‌ക്കെന്ന് സൂചന

ന്യൂഡൽഹി: എയർ ഇന്ത്യയെ സർക്കാർ പൂർണമായും കൈവിടുന്നു. എയർ ഇന്ത്യയെ വാങ്ങാൻ ആളുണ്ടെങ്കിൽ വിൽക്കാൻ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ തീരുമാനം.

കഴിഞ്ഞ ജൂണിൽ എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവൽകരണം ആവശ്യമാണെന്നും സർക്കാർ നടപടി ആറു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും നിതി ആയോഗ് വ്യക്തമാക്കിയിരുന്നു. വിൽക്കാനുള്ള തീരുമാനമെടുത്തത് ഇതിനു പിന്നാലെയാണ്. സ്വകാര്യവൽക്കരണം ഉൾപ്പെടെ പല മാർഗങ്ങൾ തേടിയ ശേഷമാണ് വിറ്റൊഴിയാൻ തീരുമാനിച്ചത് എന്നാണ് സർക്കാർ വീശദീകരണം.

ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഓഹരി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എയർ ഇന്ത്യയുടെ ബാധ്യത ഇപ്പോൾ 52,000 കോടി കവിഞ്ഞു. ഓരോ വർഷവും 4000 കോടി വീതം ബാധ്യത കൂടുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button