USALatest News

ലാ​സ്‌ വേ​ഗ​സ് വെടിവെപ്പ് ; കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്

ലാ​സ് വേ​ഗ​സ്: ലാ​സ്‌ വേ​ഗ​സ് വെടിവെപ്പ് കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. ഞാ​യ​റാ​ഴ്ച നടത്തിയ വെടിവെപ്പിന് ശേഷം കൊ​ല​യാ​ളി ര​ക്ഷ​പെ​ടാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും യു​എ​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൂ​ട്ട​ക്കു​രു​തി ദു​രൂ​ഹ​ത​യാ​യി തു​ട​ര​ണ​മെ​ന്നാ​യി​രു​ന്നു കൊ​ല​യാ​ളി സ്റ്റീ​ഫ​ൻ പാ​ഡ്ഡോ​ക്കി​ന്‍റെ പ​ദ്ധ​തിയെന്നും പോലീസ് പറഞ്ഞു. എന്നാൽ ര​ക്ഷ​പെ​ടാ​നു​ള്ള പാ​ഡ്ഡോ​ക്കി​ന്‍റെ പ​ദ്ധ​തി​യെ​ന്താ​യി​രു​ന്ന​തു വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പാ​ഡ്ഡോ​ക്ക് ത​ന്നെ​യാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ട്. അ​യാ​ൾ അ​മാ​നു​ഷ​നാ​ണെ​ങ്കി​ൽ സാ​ധി​ച്ചേ​ക്കും.  പു​റ​ത്തു​നി​ന്ന് സ​ഹാ​യം പാ​ഡ്ഡോ​ക്കി​ന് ല​ഭി​ച്ചി​രു​ന്ന​തായി സം​ശ​യി​ക്കു​ന്നതായും പോ​ലീ​സ് പ​റ​ഞ്ഞു.

കഴിഞ്ഞ ഞാറായ്ച്ച അ​ക്ര​മി പാ​ഡ്ഡോ​ക്ക് മാ​ണ്ഡ​ലേ ഹോ​ട്ട​ലി​ന്‍റെ 32-ാംനി​ല​യി​ൽ​നി​ന്ന് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 59 പേരാണ് മരിച്ചത്. 500ൽ ​അ​ധി​കം പേ​ർ​ക്കു പ​രി​ക്കേ​റ്റു.​രാ​ത്രി 10.08ന് ​തു​ട​ങ്ങി​യ വെ​ടി​വ​യ്പ് 11 മി​നി​റ്റ് വരെ നീണ്ടു വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button