KeralaLatest NewsNews

ദിലീപിന്‍റെ ജയില്‍വാസത്തിനു പോലീസ് മറുപടി പറയണം; ഡോ. സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: നടന്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും സംസ്ഥാന പൊലീസ് മറുപടി പറയണമെന്ന് മുന്‍ എംപിയും അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. കേസില്‍ എന്തുപുരോഗതിയാണ് ദിലീപിനെ ജയിലിലിട്ടതുകൊണ്ട് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആരാഞ്ഞത്. സെബാസ്റ്റ്യന്‍ പോള്‍ നേരത്തേയും ദിലീപ് അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു.

ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്നാണ് ദിലീപിന് ജാമ്യം ലഭിച്ചപ്പോൾ പ്രതികരിച്ചത്. നേരത്തെ, ഒരു മലയാളം വെബ്സൈറ്റില്‍ ഈ സംഭവമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button