Latest NewsKeralaNews

ക്ഷേത്രത്തിന് മുകളില്‍ ഡി.വൈ.എഫ്.ഐ കൊടികെട്ടി

പത്തനംതിട്ട•മല്ലപ്പള്ളി കുന്നന്താനം മഠത്തിൽക്കാവ് ക്ഷേത്രത്തിന്റെ കളത്തട്ടിൽ ഡി.വൈ.എഫ്.ഐ കൊടികെട്ടി. കഴിഞ്ഞ ദിവസം രാത്രിയാണ്‌ സംഭവം. ഭക്തജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ കൊടി അഴിച്ചുമാറ്റി. ക്ഷേത്രത്തിന്റെ മതിലില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രോപദേശക സമിതി ഇത് സംബന്ധിച്ച് ദേവസ്വം ബോർഡിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

നേരത്തെ പുലിയൂർ പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഗോപുര നടകൾക്ക് മുകളിലും ഇത്തരത്തിൽ സിപിഎം – ഡി‌വൈ‌എഫ്‌ഐ കൊടികൾ കെട്ടിയത് വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button