Latest NewsGulf

സൗദിയിലെ സുരക്ഷാ കവാടത്തിൽ വെടിവെപ്പ് ; പട്ടാളക്കാർ കൊല്ലപ്പെട്ടു

ജിദ്ദ ; സൗദിയിലെ സുരക്ഷാ കവാടത്തിൽ വെടിവെപ്പ് പട്ടാളക്കാർ കൊല്ലപ്പെട്ടു. റോയൽ ഗാർഡ് സുരക്ഷാ കേന്ദ്രത്തിലെ പീസ് പാലസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കവാടത്തിൽ ഇന്നലെ വൈകിട്ട് 3.15നുണ്ടായ വെടിവെപ്പിൽ രണ്ട് സൗദി പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്.

സുരക്ഷാ ജോലി ചെയ്തിരുന്ന പട്ടാളക്കാർക്ക് നേരെ കവാടത്തിലെത്തിയ ഒരാൾ വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം സൗദിയിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. സൗദിയിലേയ്ക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button