Latest NewsLife Style

ഇഞ്ചി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

നാട്ടുവൈദ്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇഞ്ചി. പ്രമേഹരോഗികൾക്കുള്ള ഉത്തമമരുന്നാണ് ഇഞ്ചി. രണ്ടു ഗ്രാം ഇഞ്ചി അടുപ്പിച്ചു ഒരുമാസം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. ദഹനം കൂട്ടാനും വയറിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും ഗ്യാസിനും പരിഹാരമായി ഇഞ്ചി ഉപയോഗിക്കാം.

അമിതവണ്ണമുള്ളവർക്ക് വണ്ണം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പേശികൾക്ക് ഉണ്ടാകുന്ന വേദന കുറയ്ക്കാനും ഇഞ്ചിക്ക് കഴിയും. ആർത്തവ വേദനകുറക്കാനും ഇഞ്ചി ഉപയോഗിച്ചാൽ മതിയാകും. അണുബാധയ്ക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിക്കാറുണ്ട്. നല്ല കൊളസ്ട്രോൾ കൂട്ടാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും ഇഞ്ചി ഉത്തമമാണ് . പ്രായാധിക്യത്താൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഓർമക്കുറവിനെ പ്രതിരോധിക്കുവാൻ ഇഞ്ചിക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button