Latest NewsNewsInternational

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി: യാത്രക്കാരെ ഒഴിപ്പിച്ചു

മനില•ഫിലിപൈന്‍സില്‍ വിമാനം ലാന്‍ഡിംഗിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സിബു പസിഫിക് എയര്‍ലൈന്‍സിന്റെ എയര്‍ബസ് A-320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 180 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇലോയിലോ പ്രവിശ്യയിലെ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മണ്ണിലേക്ക് ഇറങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവിടെ നിന്നുള്ള 40 ഓളം സര്‍വീസുകള്‍ റദ്ദാക്കി.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button