Latest NewsKeralaNews

ബേപ്പൂര്‍ കപ്പലപകടം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് അധികൃതര്‍

ബേപ്പൂര്‍: കോഴിക്കോട്​ ​േബപ്പൂരില്‍ ഉണ്ടായ കപ്പലപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കോസ്​റ്റ്​ ഗാര്‍ഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും​ ഫലമില്ലാത്തതിനെ തുടര്‍ന്നാണ്​ തെരച്ചില്‍ അവസാനിപ്പിച്ചത്​. പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് തടസമായി. ഇനി കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാകും ഉണ്ടാവുക. ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന്​ 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്​.

കൊച്ചി ഹാര്‍ബറില്‍ നിന്ന്​ ബുധനാഴ്ച രാവിലെയാണ് ആ​േന്‍റായുടെ ഉടമസ്ഥതയിലുള്ള ‘ഇമ്മാനുവല്‍’ ബോട്ട്​ മീന്‍പിടിക്കുന്നതിനായി പുറപ്പെട്ടത്. ബോട്ട്​ അജ്ഞാതകപ്പല്‍ ഇടിച്ച്‌​ തകരുകയായിരുന്നു. അതേസമയം, കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ജോണ്‍സണ്‍ (19), മിഴ്നാട് കൊളച്ചല്‍ സ്വദേശിയായ രമ്യാസ് (50) എന്നിവരെയാണ്​ കണ്ടു കിട്ടാനുള്ളത്​.

സംഭവം നടന്നയുടന്‍ തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവിയര്‍ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്​റ്റ്​ ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് കൊളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആ​േന്‍റാ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം ക​െണ്ടത്തുകയും ചെയ്​തിരുന്നു. മറ്റു രണ്ടുപേര്‍ക്ക്​ വേണ്ടിയുള്ള ​െതരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button