Latest NewsNewsGulf

സൗദിയില്‍ ജ്വല്ലറികളിലും സ്വദേശിവത്ക്കരണം : ഇരുപതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

റിയാദ്: സൗദിഅറേബ്യയിലെ ജൂവലറികളില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുന്നതോടെ പ്രവാസികളായ 20,000 ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. രണ്ടുമാസത്തിനകം ജ്വല്ലറികളില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.

ജ്വല്ലറികളിലെ സ്വദേശിവത്കരണം സാമ്പത്തികമേഖലയില്‍ അനുകൂലഫലങ്ങള്‍ സൃഷ്ടിക്കുമന്നാണ് വിലയിരുത്തപ്പെടുന്നത്. ചുരുങ്ങിയ കാലയളവില്‍ 18,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്നതോടെ സാമ്പത്തികരംഗത്ത് അത് പ്രതിഫലിക്കുമെന്ന് സൗദി ഇക്കണോമിക് അസോസിയേഷന്‍ അംഗവും സാമ്പത്തികവിദഗ്ധനുമായ ഡോ. അബ്ദുല്ല അല്‍ മഗ്ലൂസ് പറഞ്ഞു.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി വര്‍ധിച്ചു. രാജ്യത്തെ നഗരങ്ങളിലെ ജ്വല്ലറികളില്‍ ജോലിചെയ്യുന്നവരിലേറെയും വിദേശികളാണ്. സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നതോടെ ജ്വല്ലറികളിലെ ബിനാമി ബിസിനസ് ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു.

സൗദിയില്‍ ആറായിരം ജ്വല്ലറികളും 250 ആഭരണനിര്‍മാണ ഫാക്ടറികളുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button