Latest NewsKeralaNewsHighlights 2017

ദുരൂഹ മതപരിവര്‍ത്തനം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആതിര

കൊച്ചി•സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര. പ്രണയം നടിച്ചോ സുഹൃത്തുക്കള്‍ വഴിയോ മതംമാറ്റിയ ശേഷം പെണ്‍കുട്ടികളെ രാജ്യത്തിന്‌ പുറത്തേക്ക്‌ കടത്തുന്നത്‌ വരെയുള്ള ഘട്ടങ്ങളാണ് ആതിര വെളിപ്പെടുത്തിയത്.

പ്രണയം അല്ലെങ്കില്‍ പെണ്‍സുഹൃത്തുക്കള്‍ വഴി മതപരിവര്‍ത്തനം നടത്തപ്പെടുന്ന പെണ്‍കുട്ടികളെ ആദ്യം പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ താമസിപ്പിക്കുകയാണ്‌ ചെയ്യുന്നത്. അത്തരത്തില്‍ സീന ഫര്‍സാനയെന്ന സ്ത്രീയുടെ വീട്ടിലാണ്‌ തന്നെ എത്തിച്ചതെന്നും ആതിര വെളിപ്പെടുത്തി. പിന്നീട് സത്യസരണിയിലും എത്തിച്ചു. കേസായതോടെയാണ് പോപ്പുലര്‍ ഫ്രണ്ട്‌ വനിതാ വിഭാഗം നേതാവ്‌ സൈനബ രംഗത്ത് വരുന്നത്. കോടതിയില്‍ എങ്ങനെ പെരുമാറണമെന്നും ചോദ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും ഇവര്‍ പറഞ്ഞു പഠിപ്പിച്ചതായും ആതിര വെളിപ്പെടുത്തി.

കോടതി തന്നെ വീട്ടുകാര്‍ക്കൊപ്പം വിടുമെന്നഘട്ടമെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ സൈനബ തന്നെ നിര്‍ബന്ധിച്ചു. ഇതിലൂടെ കോടതി നടപടികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന്‌ ഇവര്‍ വിശ്വസിപ്പിച്ചു. യഥാര്‍ത്ഥ പ്രവാചകന്‍ അവിടെയാണ്‌ ജീവിച്ചിരുന്നത് യെമനില്‍ ആണെന്നും അതിനാല്‍ യെമനില്‍ പോകാന്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലെങ്കിലും യെമനില്‍ പോകണമെന്നും തന്നെ മതംമാറ്റിയവര്‍ പറഞ്ഞിരുന്നു. ഇവര്‍ യെമനില്‍ പോകാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ആതിര വെളിപ്പെടുത്തി.

അഖില കേസ്‌ അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിന്‌ മുന്നിലും സമാനമായ മൊഴിയാണ്‌ ആതിര നല്‍കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button