Latest NewsJobs & Vacancies

കൊച്ചി മെട്രോ റെയിലില്‍ ഒഴിവുകള്‍

കൊച്ചി മെട്രോ റെയിലില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്‌തികകൾ നോക്കാം.

ഓട്ടോ കാഡ് ഓപ്പറേറ്റര്‍: യോഗ്യത; ഓട്ടോ കാഡില്‍ (സിവില്‍) ഡിപ്ലോമയും 10 വര്‍ഷത്തെ പരിചയവും. ഉയര്‍ന്ന പ്രായം: 35 വയസ്സ്. ശമ്പളം: 16,300-30,770 രൂപ.

ഹോര്‍ട്ടികള്‍ച്ചറിസ്റ്റ്: യോഗ്യത: അഗ്രികള്‍ച്ചറല്‍ സയന്‍സ്/ഹോര്‍ട്ടികള്‍ച്ചറില്‍ ബി.എസ്സി. അഞ്ചുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം: 35 വയസ്സ്. ശമ്പളം: 14,000-26,950 രൂപ.

ജൂനിയര്‍ ആര്‍ക്കിടെക്റ്റ്: യോഗ്യത; ആര്‍ക്കിടെക്ചറില്‍ ബിരുദവും ഒരു വര്‍ഷത്തെ പരിചയവും. ഉയര്‍ന്ന പ്രായം: 25 വയസ്സ്. ശമ്പളം: 16,300 30,770 രൂപ

ഡോക്യുമെന്റ് കണ്‍ട്രോളര്‍: യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പരിചയവും. ഉയര്‍ന്ന പ്രായം: 35 വയസ്സ്. ശമ്പളം: 14,000-26,950 രൂപ.

ട്രാന്‍സ്‌പോര്‍ട്ട് കോഓര്‍ഡിനേറ്റര്‍: യോഗ്യത: പ്ലസ് ടു വിജയം (ഉയര്‍ന്ന യോഗ്യത പാടില്ല). എല്‍.എം.വി., എച്ച്.ജി.എം.വി. ലൈസന്‍സുകള്‍ ഉണ്ടായിരിക്കണം. സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളില്‍ അഞ്ചുവര്‍ഷത്തെ പരിചയം. പ്രായം: 35-45 വയസ്സ്. ശമ്പളം: 6,670 – 11,470 രൂപ.

ഓഫീസ് മെയിന്റയ്‌നര്‍: യോഗ്യത: എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയിരിക്കണം (ഉയര്‍ന്ന യോഗ്യത പാടില്ല). മോട്ടോര്‍ സൈക്കിള്‍/ എല്‍.എം.വി. ലൈസന്‍സ് ഉണ്ടായിരിക്കണം. പൊതുമേഖല/സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തെ പരിചയം. പ്രായം: 30-45 വയസ്സ്. ശമ്പളം: 6,090 – 9,300 രൂപ.

ടൂള്‍ ക്രൈബ് കം ഓഫീസ് അറ്റന്‍ഡന്റ്: യോഗ്യത: പ്ലസ് ടു പൂര്‍ത്തീകരിച്ചിരിക്കണം (ഉയര്‍ന്ന യോഗ്യത പാടില്ല). മോട്ടോര്‍ സൈക്കിള്‍/എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം, അഞ്ചുവര്‍ഷത്തെ പരിചയം. പ്രായം: 30-45 വയസ്സ്. ശമ്പളം: 6,090 – 9,300 രൂപ.

ലെയ്‌സണ്‍ അസിസ്റ്റന്റ്: യോഗ്യത: കൊമേഴ്‌സില്‍ ബിരുദം, കംപ്യൂട്ടര്‍ പ്രാവീണ്യവും അക്കൗണ്ടിങ് സംബന്ധിച്ച് അടിസ്ഥാന അറിവും ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം: 40 വയസ്സ്.

ട്രാന്‍സ്‌പോര്‍ട്ട് അസിസ്റ്റന്റ്: പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം (ഉയര്‍ന്ന യോഗ്യത പാടില്ല). എല്‍.എം.വി. ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പരിചയം. പ്രായം: 35 – 45 വയസ്സ്. ശമ്പളം: 6,090-9,300 രൂപ.

ഭിന്നശേഷിക്കാര്‍ക്കുള്ള ഒഴിവുകള്‍

സപ്പോര്‍ട്ട് സ്റ്റാഫ്: (ഒ.എച്ച്./എച്ച്.എച്ച്.). യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ത്രിവത്സര ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം: 40. ശമ്പളം: 6,670 – 11,470 രൂപ.

പ്യൂണ്‍/അറ്റന്‍ഡര്‍: (ഒ.എച്ച്./ എച്ച്.എച്ച്.). യോഗ്യത: എസ്.എസ്.എല്‍.സി. പൂര്‍ത്തീകരിച്ചിരിക്കണം. ഉയര്‍ന്ന പ്രായം: 35 വയസ്സ്. ശമ്പളം: 6,090 – 9,300 രൂപ.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL

shortlink

Related Articles

Post Your Comments

Related Articles


Back to top button