KeralaLatest NewsNews

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എ.എസ്.ഐ മരിച്ച സംഭവത്തില്‍ എ.ബി.വി.പിക്കാരെ കുറ്റവിമുക്തരാക്കി

തിരുവനന്തപുരം: ചങ്ങനാശേരി എന്‍.എസ്.എസ് കോളേജിന് മുന്നില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എ.എസ്.ഐ മരിച്ച സംഭവത്തില്‍ പ്രതികളായ 17 എ.ബി.വി.പി പ്രവര്‍ത്തകരെ 10 വർഷത്തിന് ശേഷം കുറ്റവിമുക്തരാക്കി. 2007 ഒക്ടോബറില്‍ കോളേജിന് മുന്നില്‍ നടന്ന എസ്.എഫ്.ഐ – എ.ബി.വി.പി സംഘര്‍ഷത്തിനിടെയാണ് തലയ്ക്ക് പരിക്കേറ്റ എ.എസ്.ഐ ഏലിയാസ് മരിച്ചത്.

2007ല്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇത് തടയാന്‍ ചെന്ന പൊലീസ് സംഘത്തിലെ എ.എസ്.ഐ ഏലിയാസ് ജോര്‍ജ് സംഘർഷത്തിൽ മരിക്കുകയായിരുന്നു. സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് എടുത്തിരുന്നു. ചങ്ങനാശേരി സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button