Latest NewsKeralaNews

വനിതാ ഹോസ്റ്റലില്‍ രഹസ്യമായി സന്ദര്‍ശത്തിനു എത്തിയ പോലീസുകാരനെ ചോദ്യം ചെയ്ത കുട്ടിക്കു സംഭവിച്ചത്

കോഴിക്കോട്: രാത്രിയില്‍ വനിതാ ഹോസ്റ്റലില്‍ രഹസ്യമായി സന്ദര്‍ശത്തിനു എത്തിയ പോലീസുകാരനെ വിദ്യാര്‍ത്ഥി ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥിയുടെ ഒപ്പം പിതാവും ചേര്‍ന്നാണ് പോലീസുകാരന്റെ നടപടിയെ ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്ന ഇവരെ പോലീസുകാരന്‍ മര്‍ദിച്ചു. എസ്.ഐ യാണ് മര്‍ദനം നടത്തിയത്.

സംഭവത്തില്‍ പോലീസില്‍ ഇവര്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ പരാതി സ്വീകരിക്കണമെങ്കില്‍ മര്‍ദനം നടത്തിയ എസ് ഐയുടെ അനുമതി വേണമെന്നു പോലീസും അറിയിച്ചു. പതിനാറുകാരനായ അജയ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ എസ്.ഐ ഹബീബുള്ളയാണ് ആരാപണം നേരിടുന്നത്. വ്യാഴാഴ്ചയാണ് പരാതിക്കു ആസ്പദമായ സംഭവം നടന്നത്. രാത്രി പത്തു മണിക്കു ശേഷം വനിതാ ഹോസ്റ്റലിനു സമീപമാണ് ഇവര്‍ എസ് ഐയെ കണ്ടത്. ഒരു സ്ത്രീയുമായി ഹോസ്റ്റലിനു പുറത്ത് സംസാരിക്കുന്ന വ്യക്തിയെ കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് പിതാവിനെയും തടയാന്‍ വന്ന കുട്ടിയെും പോലീസുകാരന്‍ മര്‍ദിച്ചു. വാഹനത്തില്‍ കുട്ടിയെ കൊണ്ടു പോകാനും എസ് ഐ ശ്രമിച്ചു. കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ഇടപ്പെട്ടതോടെ ശ്രമം ഉപേക്ഷിച്ച് എസ് ഐ രക്ഷപ്പെട്ടു.

മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. അജയുടെ ഇടുപ്പെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റിട്ടുണ്ട്. നാലു തവണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടും സ്വീകരിക്കാന്‍ പോലീസ് തയാറായില്ല. സംഭവം വാര്‍ത്തയായി മാറിയതോടെ ശനിയാഴ്ച രാവിലെ പോലീസ് എത്തി മൊഴി രേഖപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button