Latest NewsInternational

വീണ്ടും ഉഗ്രസ്ഫോടനം ;നിരവധിപേർ കൊല്ലപ്പെട്ടു

മൊ​ഗാ​ദി​ഷു: വീണ്ടും ഉഗ്രസ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. സൊ​മാ​ലി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വിലുണ്ടായ ഇരട്ട കാർ ബോംബ് സ്‌ഫോടനത്തിൽ 14 പേ​ര്‍ കൊ​ല്ലപ്പെ​ടു​ക​യും 16ല​ധി​കം പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തെന്നാണ് പ്രാഥമിക വിവരം. സ​മീ​പ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. ഉ​ത്ത​ര​വാ​ദി​ത്വം അ​ല്‍​ഷ​ബാ​ബ് ഭീ​ക​ര​ര്‍ ഏ​റ്റെ​ടു​ത്തു.

ശ​നി​യാ​ഴ്ച പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള ഫ​ർ​മാ​ജോ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​നു വേ​ദി​യാ​യ നാ​സാ ഹ​ബോ​ള്‍​ഡ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു ആദ്യ സ്‌ഫോടനമുണ്ടായത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ​നി​റ​ച്ച കാ​ർ ഹോ​ട്ട​ലി​ലേ​ക്ക് ചാ​വേ​ർ ഓ​ടി​ച്ചു​ക​യ​റ്റു​കയായിരുന്നു. ശേഷം മൂ​ന്ന് അ​ൽ​ഷ​ബാ​ബ് തീ​വ്ര​വാ​ദി​ക​ൾ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ്ര​സി​ഡ​ന്‍റ് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഹോ​ട്ട​ലില്‍ ​ പ്ര​വേ​ശി​ച്ച തീ​വ്ര​വാ​ദി​ക​ൾ ഗ്ര​നേ​ഡു​ക​ൾ എ​റി​ഞ്ഞു.  സൊ​മാ​ലി​യ​ൻ സു​ര​ക്ഷാ സേ​ന ഇവരെ വധിച്ചു. മു​ൻ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു രണ്ടാമത്തെ  സ്‌ഫോടനമുണ്ടായത്. മ​ര​ണ സം​ഖ്യ ഇ​നി​യും ഉയരാൻ സാധ്യതയുണ്ട്.

ന​ഗ​ര​ത്തിൽ ര​ണ്ടാ​ഴ്ച മു​മ്പ് ഉണ്ടായ വ​ലി​യ സ്‌​ഫോ​ട​ന​ങ്ങ​ളി​ല്‍ 350നു ​മു​ക​ളി​ല്‍ ആ​ളു​ക​ള്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button