Latest NewsInternational

കാര്‍ ബോംബ് സ്ഫോടനം : 11 പേര്‍ കൊല്ലപ്പെട്ടു

സൊമാലിയ : കാര്‍ ഹോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടുയ സൊമാലിയയിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ഷബാബ് സായുധ സംഘം ഏറ്റെടുത്തു.

രണ്ടിടങ്ങളിലായാണ് സ്ഫോടനം നടന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചെക്ക് പോയിന്റിന് അടുത്തുണ്ടായ ആദ്യകാര്‍ ബോംബ് സ്ഫോടനത്തിലാണ് 11 പേരും കൊല്ലപ്പെട്ടത്. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മൊഗാദിഷു വിമാനത്താവളത്തിലേക്കുള്ള റോഡില്‍ സ്ഫോടനം നടന്നെങ്കിലും ആര്‍ക്കും പരുക്കില്ല. തലസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എയര്‍പോര്‍ട്ടിനും കൊട്ടാരത്തിനും വേണ്ടിയുള്ള സുരക്ഷാ കേന്ദ്രങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ക്കാനായിരുന്നു പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button