Latest NewsNewsInternational

റഷ്യന്‍ ഫിലോസഫര്‍ അലക്സാണ്ടര്‍ ദുഗിന്റെ മകള്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

മോസ്കോയ്ക്കു സമീപം നടന്ന ചടങ്ങില്‍ അതിഥികളായി അലക്സാണ്ടര്‍ ദുഗിനെയും ദര്യ ദുഗിനയെയും ക്ഷണിച്ചിരുന്നു.

മോസ്കോ: റഷ്യന്‍ ഫിലോസഫര്‍ അലക്സാണ്ടര്‍ ദുഗിന്റെ മകള്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അടുത്ത അനുയായിയുടെ മകളുമായ മുപ്പതുകാരിയായ ദര്യ ദുഗിനയാണ് കൊല്ലപ്പെട്ടത്.

എന്നാൽ, അലക്സാണ്ടര്‍ ദുഗിനെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും സൂചനയുണ്ട്. മോസ്കോയ്ക്കു സമീപം നടന്ന ചടങ്ങില്‍ അതിഥികളായി അലക്സാണ്ടര്‍ ദുഗിനെയും ദര്യ ദുഗിനയെയും ക്ഷണിച്ചിരുന്നു. പങ്കെടുത്തശേഷം ഇരുവരും ഒരുമിച്ച് മടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ

അവസാന നിമിഷം അലക്സാണ്ടര്‍ ദുഗിന യാത്ര മാറ്റുകയായിരുന്നു. മോസ്കോയ്ക്കുസമീപം ഹൈവേയില്‍വച്ച് ദര്യ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വ്ലാഡിമര്‍ പുടിന്റെ ബുദ്ധികേന്ദ്രം എന്നാണ് കടുത്ത ദേശീയവാദിയായ അലക്സാണ്ടര്‍ ദുഗിന അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button