CricketLatest NewsNewsSports

ഇന്ത്യയുടെ ചരിത്രവിജയത്തിലും ഒന്നാം സ്ഥാനം പാക്കിസ്ഥാന് : കാരണം ഇതാണ്

ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം പാക്കിസ്ഥാനാണ്. ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി20യില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. 53 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ട്വന്‍റി20 റാങ്കിംഗില്‍ കിവികളെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി.

124 പോയിന്റുമായി പാക്കിസ്ഥാന്‍ ഒന്നാമതും 121 പോയിന്റുമായി ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും ടീം ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ന്യൂസീലന്‍ഡിനെതിരായ പരമ്പര നേടിയാലും ഇന്ത്യക്ക് പാക്കിസ്ഥാനെ മറികടക്കാന്‍ കഴിയില്ല. അതേസമയം പരമ്പര തോറ്റാല്‍ ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്ത് നിന്ന് താഴെയിറങ്ങുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button