Latest NewsNewsIndia

പരാതിപ്പെട്ടപ്പോൾ പരിഹസിച്ച് തിരിച്ചയച്ചു : ബലാത്സംഗം ചെയ്യപ്പെട്ട ധീരയായ പെൺകുട്ടി പിന്നീട് ചെയ്തത്

ഭോപ്പാല്‍ :19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി നാലുപേർ ചേർന്ന് മൂന്നു മണിക്കൂറോളം കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ നിലവിളി ആരും കേട്ടില്ല. ചൊവ്വാഴ്ച ഹബീബ്ഗംഗ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഭോപ്പാലിലെ കോച്ചിങ്ങ് ക്ലാസ് കഴിഞ്ഞ് മടങ്ങവെയാണ് പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് മൂന്നു മണിക്കൂറോളം തുടര്‍ച്ചയായ പീഡനത്തിനിരയാക്കിയത്. സിവില്‍ സര്‍വീസ് പരിശീലനത്തിന് പോകുന്ന പെണ്‍കുട്ടി സ്ഥിരമായി ഹബീബ്ഗംഗില്‍ നിന്നാണ് ട്രെയിനില്‍ കയറുന്നത്.

ക്ലാസ് കഴിഞ്ഞ് മടങ്ങും വഴി പ്രതികളിലൊരാളായ ഗോലു ബിഹാരി പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി പാലത്തിനു താഴെ കെട്ടിയിടുകയായിരുന്നു. പിന്നീട് അയാൾ പീഡിപ്പിച്ചു. താൻ ഭയന്ന് നിലവിളിക്കുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു.എന്നാൽ അവര്‍ തന്നെ കല്ല് കൊണ്ട് ഇടിച്ചു. തുടർന്ന് ഇയാളുടെ സുഹൃത്ത് അമര്‍ ഗുണ്ടുപെൺകുട്ടിയെ പീഡിപ്പിച്ചു.പെൺകുട്ടി മാറി ഉടുക്കാൻ വസ്ത്രം ആവശ്യപ്പെട്ടപ്പോൾ അത് എടുക്കാൻ പോയ അമർ ഗുണ്ടു കൂടെ വേറെ രണ്ടുപേരെയും കൂട്ടി വന്നു അവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പത്തുമണി വരെ ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചു. എല്ലാം കഴിഞ്ഞ് തന്‍റെ കമ്മലും ഫോണും വാച്ചുമടക്കം പിടിച്ചു വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തൊട്ടടുത്ത റെയില്‍വേ പൊലീസ് പോസ്റ്റിലെത്തിയ പെണ്‍കുട്ടി അച്ഛനെയും അമ്മയെയും വിവരം അറിയിക്കുകയായിരുന്നു. പിറ്റേന്ന് പിതാവിനൊപ്പം എത്തി പരാതി നല്‍കി. എന്നാൽ പോലീസിൽ ഒരാൾ ഇതെല്ലാം സിനിമാക്കഥയാണെന്നു പറഞ്ഞു പെൺകുട്ടിയെ പരിഹസിച്ചു. കേസെടുക്കാനും പോലീസ് തയ്യാറായില്ല. എന്നാൽ സുരക്ഷാ വിഭാഗത്തിൽ ജോലിയുള്ള പിതാവിനേക്കാൾ ധൈര്യം പെൺകുട്ടി കാട്ടി.

മാതാവും പിതാവും പെൺകുട്ടിയും ചേർന്ന് മൂന്നു പ്രതികളെയും പോലീസിൽ പിടിച്ചു നൽകുകയായിരുന്നു.അപ്പോഴാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. സ്വന്തം മകളെ കൊന്ന കേസില്‍ ജാമ്യത്തിലുള്ളയാളാണ് ഗോലു ബിഹാരി. ഗോലുവും അമറും വിവാഹം ചെയ്തിരിക്കുന്നതും ഒരേ കുടുംബത്തില്‍ നിന്നുമാണ്. കൃത്യ നിർവഹണത്തിൽ വീഴ്ച കാട്ടിയതിന് നാല് പൊലീസുകാരെ മധ്യപ്രദേശ് ഗവണ്മെന്റ് ജോലിയിൽ നിന്നും നീക്കി. പെൺകുട്ടിയുടെ ധൈര്യമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button