KeralaLatest NewsNews

കടകംപള്ളിയ്ക്കെതിരെ ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ വിജിലന്‍സില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ വിജിലന്‍സില്‍ നിന്ന് മാറ്റി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള ഒരു മാറ്റം. അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ് പ്രത്യേക യൂണിറ്റ് രണ്ടിലെ സിഐ കെ.ഡി. ബിജുവിനെ പന്തളത്തേക്കാണു മാറ്റിയത്. 2007ലെ ടെസം പ്രൊജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയത് സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കവെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമനം നല്‍കിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഈ മാസം പതിനൊന്നിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അനര്‍ട്ട് ഡയറക്ടറായി ആര്‍. ഹരികുമാറിനെ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമിച്ചുവെന്നാണ് കേസ്. അന്വേഷണം അവസാനഘട്ടത്തിലെത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാനിരിക്കെയാണ് സിഐയെ മാറ്റിയത്. പകരം ചുമതല സിഐ അരുണ്‍കുമാറിന് നല്‍കി. ചീഫ് സെക്രട്ടറി, ഊര്‍ജ സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവര്‍ നടത്തേണ്ട അനര്‍ട്ട് ഡയറക്ടര്‍ നിയമനം മന്ത്രി നേരിട്ട് നടത്തിയെന്നാണ് ആരോപണം.

ഹരികുമാറിന് അനധികൃത നിയമനം നല്‍കി നാലു ദിവസം കഴിഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്ടര്‍ക്കു വേണ്ട നിശ്ചിത പ്രായ പരിധിപോലും പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു.ആദ്യം വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്നു ചൂണ്ടികാണിച്ചു കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button