Latest NewsGulf

ദുബായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് എത്തിച്ച അമ്മയും മകളും പിടിയിൽ

ദുബായ് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച അമ്മയും മകളും പിടിയിൽ. 31 വയസുകാരിയായ ഒരു ഇറാഖി വീട്ടമ്മയും അവരുടെ 64 വയസ്സുള്ള അമ്മയുമാണ് 15 നും 17 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകായും ചെയ്ത കേസിൽ പിടിയിലായത്.

വ്യാജ പാസ് പോർട്ട് ഉപയോഗിച്ചാണ് പെൺകുട്ടികളെ അമ്മയും മകളും ദുബായിൽ പെൺവാണിഭത്തിനായി എത്തിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ഭീഷണി ഭയന്നാണ് ഇവരോടൊപ്പം 2013ൽ ദുബായിൽ എത്തിയതെന്ന്
പെൺകുട്ടികളിൽ ഒരാൾ പറയുന്നു. എൻറെ സഹോദരിയെയും ഇവർ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചിരുന്നു.  തന്നെ കൊണ്ട് നിർബന്ധിച്ച് കുട്ടി വസ്ത്രങ്ങൾ ധരിപ്പിക്കുകയും അതിന്റെ ഫോട്ടോ എടുത്ത്  ആവശ്യക്കാർക്ക് വാട്സ് ആപ്പിലൂടെ അയച്ച് കൊടുക്കുമായിരുന്നെന്നും പെൺകുട്ടി പറഞ്ഞു.

12 വയസ്സുള്ള സഹോദരിയെ ഇറാഖിൽ ബലാത്സംഗം ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാലാണ് ഇവരോടൊപ്പം യാത്ര ചെയ്യേണ്ടി വന്നതെന്ന് രണ്ടാമത്തെ പെൺകുട്ടി പറയുന്നു. വിസ ലഭിക്കാൻ വേണ്ടി എന്ന് പറഞ്ഞു ചില പേപ്പറുകളിൽ ഇവർ എന്നെ കൊണ്ട് ഒപ്പിടീപ്പിച്ചു. എന്നാൽ ഒരു സിറിയൻ പൗരനമായുള്ള വിവാഹ കരാർ ആണിതെന്നു പിന്നീടാണ് എനിക്ക് മനസിലായത്. 31 വയസുകാരിയായ വീട്ടമ്മയുടെ സുഹൃത്തായ സിറിയൻ പൗരനാണ് അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഞങ്ങളെ എത്തിച്ച് കൊടുത്തിരുന്നതെന്ന് പെൺകുട്ടി പറഞ്ഞു.

ഈ സംഘത്തിൽ നിന്നും രക്ഷപെട്ടു ഷാർജയിൽ അലഞ്ഞു തിരിഞ്ഞ ഒരു പെൺകുട്ടിയെ പലസ്തീനിയൻ സ്ത്രീയെ പോലീസിൽ ഏൽപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.  ദുബയ് പൊലീസിലെ ഹ്യൂമൻ ട്രാഫിക്കിംഗ് വിഭാഗത്തിന് സമാന രീതിയിൽ ഉള്ള പരാതി മെയ് 19 ന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടന്ന അന്വേഷങ്ങളുടെ ഭാഗമായി അൽഖ്വവേജ് എന്ന സ്ഥലത്ത് ഇരകളെ താമസിപ്പിച്ചിരുന്ന ഒരു വില്ലയിൽ പോലീസ് റെയ്ഡ് നടത്തുകയും വിവിധ കറൻസികളിലുള്ള 10,10,000 ദിർഹം കണ്ടെത്തുകയും ചെയ്തു. കൂടാതെ കേസിന്റെ വിചാരണ നവംബർ 28 വരെ നീട്ടുകയും. പെൺകുട്ടികളുടെ ചുമതല ദുബായ് ഫൗണ്ടേഷൻ ഫോർ വുമണ് ആൻഡ് ചിൽഡ്രൻ ഏറ്റെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button