Latest NewsInternational

ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ

പ്യോംഗ്യാംഗ്: ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. സമാധാനത്തിന്‍റെ അന്തകനാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ്. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനിക ആഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ  രംഗത്തെത്തിയത്.

ദക്ഷിണകൊറിയൻ സന്ദർശനത്തിലൂടെ സമാധാനത്തിന്‍റെ അന്തകനാണ് താൻ എന്ന് ട്രംപ് തെളിയിച്ചുവെന്നും ആണവയുദ്ധം ഉണ്ടാകുന്നതിനുള്ള എല്ലാ പ്രവൃത്തികളും അദ്ദേഹം ചെയ്യുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button