Latest NewsKerala

വധുവിന്റെ വീട്ടുകാർ സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ സ്വിഫ്റ്റ് കാർ കല്യാണ ദിവസം എത്തിച്ചില്ല ; പിന്നീട് സംഭവിച്ചത്

പോത്തന്‍കോട്: വധുവിന്റെ വീട്ടുകാർ സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ സ്വിഫ്റ്റ് കാർ എത്തിക്കാത്തതിന്റെ പേരിൽ കല്യാണ വീട്ടില്‍ വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ തമ്മില്‍ വഴക്ക്.  ഒടുവിൽ വധുവിനെ വീട്ടുകാർ തിരികെ കൊണ്ടുപോയി. കഴിഞ്ഞദിവസം പരവൂരില്‍ വെച്ചായിരുന്നു പോത്തന്‍കോട് കൊയ്ത്തൂര്‍ കോണം സുജ നിലയത്തില്‍ ബാഹുലേയന്റെ മകനും ഐ.ആര്‍.പി.എഫില്‍ ഡ്രൈവറുമായ പ്രണവും കൊല്ലം പരവൂര്‍ കുറമണ്ഡല്‍ പുത്തന്‍പുരയില്‍ ചന്ദ്രബാബുവിന്റെ മകളും എം ബി എ വിദ്യാര്‍ത്ഥിനിയുമായ നീന ചന്ദ്രനുമായുള്ള വിവാഹം നടന്നത്.

കല്യാണ ശേഷം വൈകുന്നേരം ആറുമണിയോടെവരന്റെ വീട്ടില്‍ മറുവീടുകാണല്‍ ചടങ്ങിനെത്തിയ വധുവിന്റെ വീട്ടുകാർ സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞ സ്വിഫ്റ്റ് കാര്‍ കൊണ്ടുവന്നില്ല. തുടർന്ന് ഇതു ചോദ്യം ചെയ്തു കൊണ്ട് വരന്റെ പിതാവും സഹോദരനും വധുവിന്റെ വീട്ടുകാരും തമ്മിൽ വഴക്കിടുകയായിരുന്നു. ശേഷം നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചെത്തിയ പോത്തൻകോട് പോലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിച്ചു. ശേഷം  ബന്ധുക്കള്‍ പോത്തന്‍കോട് സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം വധുവിനെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വരന്റേയും പിതാവിന്റേയും സഹോദരന്റേയും പേരില്‍ കേസെടുക്കുകയും വരനെ പോലീസ് അറസ്റ്റ് ചെയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button