Latest NewsNewsTechnology

198 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

198 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. ദിനംപ്രതി 1 ജിബി ഡാറ്റ ഈ ഓഫറിലൂടെ സ്വന്തമാക്കാം. 28 ദിവസമാണ് ഓഫറിന്റെ കാലവധി. പക്ഷേ ഈ ഓഫറില്‍ സൗജന്യ കോള്‍ ലഭിക്കില്ല. പകരം കോളുകള്‍ക്ക് മിനിറ്റിന് 30 പൈസ എന്ന നിരക്കില്‍ വിളിക്കാന്‍ സാധിക്കും.

എയര്‍ടെലിന്റെ തന്നെ 199 രൂപയുടെ ഓഫറില്‍ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കുമെന്നു കമ്പനി അറിയിച്ചു. പക്ഷേ ഈ ഓഫറില്‍ 1 ജിബി ഡാറ്റ മാത്രമേ 28 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കൂ. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ 198 രൂപയുടെ ഓഫര്‍ ലഭ്യമാകൂ. ഇതിനു തെരെഞ്ഞടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ‘ബെസ്റ്റ് ഓഫേഴ്‌സ് ഫോര്‍ യു’ എന്ന വിഭാഗത്തില്‍ ഇതു കാണാന്‍ സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button