Latest NewsNewsIndia

ഹാദിയ അല്ല അഖില അശോകൻ: വിവാഹിതരായവരെ ഹോസ്റ്റലിൽ അനുവദിക്കില്ല: സന്ദർശകർക്ക് നിയന്ത്രണം : സേലം കോളേജ് അധികൃതർ

സേലം: സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിൽ അഖില ഹാദിയയെ പോലീസ് എത്തിച്ചു. അഖിലാ അശോകന്‍ എന്ന പേരില്‍ തന്നെയായിരിക്കും ഹാദിയയുടെ തുടര്‍പഠനമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അഖിലയെ കാണാന്‍ ഭര്‍ത്താവ് വന്നാല്‍, അനുവദിക്കില്ലെന്ന് കോളേജ് കറസ്പോണ്ടന്റ് ഡോ. കല്പന അറിയിച്ചു.

ഹോസ്റ്റലില്‍ വിവാഹിതരായവരെ താമസിപ്പിക്കാറില്ല. സുപ്രീംകോടതി വിധിയുള്ളതിനാലാണ് അഖിലയെ താമസിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ഡല്‍ഹിയില്‍നിന്ന് ഹാദിയ പോലീസ് അകമ്പടിയോടെ വിമാനത്താവളത്തിലെത്തിയത്. രാത്രി ഏഴരയോടെ ഹാദിയയെ സേലത്തെത്തിച്ചു. വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളും മാധ്യമങ്ങളും കാത്തു നിന്നെങ്കിലും സി ഐ എസ് എഫ് അഖിലയെ വാഹനത്തിൽ കയറ്റി സേലത്തേക്ക് അയക്കുകയായിരുന്നു.

സേലത്ത് 25 അംഗ പോലീസ് സംഘം അഖിലയുടെ സുരക്ഷാച്ചുമതല ഏറ്റെടുത്തു. അഖിലക്ക് 24 മണിക്കൂറും സുരക്ഷയുണ്ടാകും. ഹോസ്റ്റലിനകത്ത് വനിതാ പോലീസ് കാവല്‍ നില്‍ക്കും. കോളേജിലേക്ക് പോകുന്നതും വരുന്നതും പോലീസ് അകമ്പടിയോടെ ആയിരിക്കുമെന്ന് സേലം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ സുബ്ബുലക്ഷ്മി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button