Latest NewsNewsTechnology

വോഡാഫോണിന്റെ കിടിലന്‍ സൂപ്പര്‍ പ്ലാനുകള്‍ അവതരിപ്പിച്ചു

വോഡാഫോണിന്റെ കിടിലന്‍ സൂപ്പര്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ അഞ്ച് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രീപെയ്ഡ് പ്ലാനുകളാണ്. ഈ ഓഫറുകളില്‍ ഡാറ്റ, എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, ഇന്റര്‍നാഷണല്‍ റോമിങ് കോളുകള്‍ എന്നിവ ലഭിക്കും.

ഈ പ്ലാനുകളില്‍ 509 രൂപയുടെ റീചാര്‍ജിനു ദിവസവും ഒരു ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി നാഷണല്‍ റോമിങ് കോളുകള്‍ എന്നിവ ലഭ്യമാണ്. ഈ പ്ലാനിനു 84 ദിവസമാണ് കാലാവധി. ഇതേ സൗകര്യങ്ങള്‍ 458 രൂപയുടെ പ്ലാനിലും ലഭിക്കും. പക്ഷേ 458 രൂപയുടെ പ്ലാനിനു 70 ദിവസത്തെ കാലാവധിയെ ലഭിക്കൂ.

ദിനം പ്രതി 1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് നല്‍കുന്ന ഓഫറാണ് 347 രൂപയുടെയത്. ഈ ഓഫറില്‍ 25 പൈസ നിരക്കില്‍ എസ്എംഎസും ലഭിക്കും. 28 ദിവസം കാലാവധിയുള്ള മറ്റൊരു പ്ലാനാണ് 199 രൂപയുടെയത്. ദിനം പ്രതി ഒരു ജിബി ഡാറ്റ അതിനു പുറമെ 25 പൈസ നിരക്കില്‍ എസ്എംഎസും പ്ലാനില്‍ ലഭ്യമാണ്.

79 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 500 എംബി ഡാറ്റ, 25 പൈസ നിരക്കില്‍ എസ്എംഎസ് എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button