KeralaLatest NewsNews

സ്‌കൂള്‍ കലോത്സവത്തില്‍ പരാജയപ്പെട്ട എട്ടുപേര്‍ സബ് ജില്ലയില്‍ പങ്കെടുത്തു

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് എട്ടുപേര്‍ സബ് ജില്ല കലോത്സവത്തില്‍ പങ്കെടുത്തു. സ്‌കൂളില്‍ എട്ട് കുട്ടികളുടെ അപ്പീലുകള്‍ എ.ഇ.ഒ. നിരസിച്ചിതിനെ തുടര്‍ന്ന് അനധികൃതമാര്‍ഗത്തിലൂടെയാണ് ഇവര്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്തതെന്ന് ചേവായൂര്‍ എ.ഇ.ഒ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുട്ടികള്‍ ഇനി റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

പ്രസന്റേഷന്‍ എച്ച്.എസ്.എസ്, സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ ഏഴു കുട്ടികളാണ് ചേവായൂര്‍ ഉപജില്ലാ കലോത്സവത്തില്‍ അവിഹിതമാര്‍ഗത്തിലൂടെ പങ്കെടുത്തത്. കൂടാതെ അപ്പീല്‍ ഹിയറിങ്ങില്‍ ഹാജരാകാത്ത ഒരു കുട്ടിയും ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗം മലയാളം പദ്യംചൊല്ലലിലാണ് പ്രസന്റേഷന്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥി പങ്കെടുത്തത്. തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥി ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ സ്‌കൂള്‍ തലത്തില്‍ പരാജയപ്പെട്ടെങ്കിലും അപ്പീല്‍ പോലും നല്‍കാതെ ഈ കുട്ടി ഉപജില്ലയില്‍ പങ്കെടുക്കുകയായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ ഓറിയന്റല്‍, കന്നഡ പദ്യംചൊല്ലല്‍, മോണോ ആക്ട്, കേരളനടനം, ഓട്ടന്‍തുള്ളല്‍ ഇനങ്ങളിലാണ് അപ്പീല്‍ നേടാതെ കുട്ടികള്‍ ഉപജില്ലയില്‍ പങ്കെടുത്തത്.

സ്‌കൂള്‍ കലോത്സവത്തില്‍ പരാജയപ്പെടുന്ന കുട്ടികള്‍ ഉപജില്ലയില്‍ പങ്കെടുക്കണമെങ്കില്‍ എ.ഇ.ഒ.ക്ക് നല്‍കിയ അപ്പീല്‍ അനുവക്കണം. കേരളനടനം എച്ച്.എസ്.എസ്. വിഭാഗത്തിലും മോണോആക്ട് എച്ച്.എസ്.എസ്. വിഭാഗത്തിലുമായി രണ്ട് കുട്ടികള്‍ അപ്പീല്‍ നിരസിച്ചതിനെതിരെ സംസ്ഥാന ബാലാവകാശകമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ പരാതി തള്ളുകയും ചെയ്തിരുന്നു. എന്നിട്ടും ഇവര്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button