KeralaLatest NewsNews

ബ്രെഡ് കഴിച്ച വീട്ടമ്മ അവശനിലയില്‍ ആശുപത്രിയില്‍

കോഴിക്കോട്: ബ്രെഡ് കഴിച്ച വീട്ടമ്മക്ക് ഭക്ഷ്യ വിഷബാധ.മേത്തോട്ടു തൊഴാം സ്വദേശി ശ്രീജ വി. നായരെയാണ് അവശ നിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രെഡിന്റെ കാലാവധി കാണിച്ചിരിക്കുന്നത് 03. 12. 2017 ആണ്. ഞായറാഴ്ച രാത്രി തന്നെ ശ്രീജ ബ്രെഡ് കഴിക്കുകയും തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും ഉണ്ടാകുകയുമായിരുന്നു.

സോനി എന്നു പേരുള്ള ബ്രെഡ് തുടർന്ന് പരിശോധിച്ചപ്പോൾ പൂപ്പല്‍ ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. ബ്രെഡില്‍നിന്നും ദുര്‍ഗന്ധവുമുണ്ടായി. രാത്രി മുഴുവൻ അസ്വസ്ത്തതയും ഛർദ്ദിയും തുടർന്നപ്പോൾ ശ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയുമായി പോകുമെന്ന് ശ്രീജയുടെ ഭർത്താവ് ബോബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button