Latest NewsIndiaNews

കോടികള്‍ കൈയിലിട്ട് കളിച്ചിരുന്ന ഹണിപ്രീത് സിംഗ് ഇപ്പോള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു

അംബാല: ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗ് ജയിലിലായതിന്റെ തൊട്ടുപിന്നാലെ കലാപം ആസൂത്രണം ചെയ്യാന്‍ ചെലവഴിച്ചത് 1.5 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസ് നടത്താന്‍ പോലും കൈയില്‍ പണമില്ലെന്നാണ് ഹണിപ്രീസ് സിംഗിന്റെ ഇപ്പോഴത്തെ നിലപാട്. ”എന്റെ െകെയില്‍ പണമില്ല. കേസ് ഉടന്‍ കോടതി പരിഗണിക്കും. അതിനാല്‍ സമയവുമില്ല. ഒരു അഭിഭാഷകനെ കണ്ടെത്താന്‍ സഹായം നല്‍കണം” – ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്റെ അഭ്യര്‍ഥനയാണിത്.

അവര്‍ക്കെതിരായ കലാപക്കേസ് നാളെയാണു കോടതി പരിഗണിക്കുന്നത്. ഹാജരാകാന്‍ അഭിഭാഷകനെത്തേടിയാണ് അവര്‍ അംബാല സെന്‍ട്രല്‍ ജയില്‍ അഡ്മിനിസ്‌ട്രേഷനു കത്തെഴുതിയത്. മാനഭംഗക്കേസില്‍ ഗുര്‍മീതിനെതിരേ വിധിയുണ്ടായതിനു പിന്നാലെയുണ്ടായ കലാപമാണു ഹണിപ്രീതിനെ ജയിലിലെത്തിച്ചത്. തൊട്ടുപിന്നാലെ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിക്കപ്പെട്ടു.
ഇതോടെയാണ് അഭിഭാഷകനുപോലും നല്‍കാന്‍ പണമില്ലാത്ത അവസ്ഥയുണ്ടായതെന്നാണു ഹണിപ്രീതിന്റെ വാദം. മാനഭംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷയാണു ഗുര്‍മീത് റാം റഹിം സിങ്ങിനു ലഭിച്ചത്.

തൊട്ടുപിന്നാലെയുണ്ടായ കലാപം ആസൂത്രണം ചെയ്യാന്‍ 1.5 കോടി രൂപ ഹണിപ്രീത് ചെലവിട്ടെന്നാണു പോലീസ് കണ്ടെത്തിയത്. കേസില്‍ ഇനിയും 20 പ്രതികളെ പിടികൂടാനുണ്ട്. ജയിലിലാകുന്നതിനു മുമ്ബ് ഗുര്‍മീതിന്റെ വിശ്വസ്തയെന്ന നിലയില്‍ കോടികളുടെ ബിസിനസ് സാമ്രാജ്യം െകെകാര്യം ചെയ്തത് ഹണിപ്രീതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button